Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

നിപാ ചികില്‍സയ്ക്കാവശ്യമായ മരുന്നുകള്‍ ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലെത്തിക്കും.

by NEWS DESK
September 5, 2021
in AUSTRALIA
0
നിപാ ചികില്‍സയ്ക്കാവശ്യമായ മരുന്നുകള്‍ ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലെത്തിക്കും.
0
SHARES
303
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > കോഴിക്കോട് നിപാ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് നിപാ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിപാ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ 188 പേരുണ്ട്. ഇവരിൽ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ്. ഇവരുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു.

Kerala boy dies due to Nipah virus:

കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവപരിശോധനയ്ക്ക് സൗകര്യം ഒരുക്കും. നിരീക്ഷണത്തിലുള്ളവര്ക്കായി നാളെ വൈകുന്നേരത്തിനുള്ളില് പോയിന്റ് ഓഫ് കെയര് (ട്രൂനാറ്റ്) പരിശോധന നടത്തും. പൂനെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ഇതിനായി സംഘം എത്തും. പോസിറ്റീവാണെന്ന് കണ്ടെത്തിയാല് കണ്ഫേര്മേറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. പൂനെയിലെ എൻഐവി ലാബിൽ സാമ്പിളുകൾ അയച്ച് കണ്ഫേര്മേറ്റീവ് ടെസ്റ്റ് നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കും. ചികില്‍സയ്ക്കാവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട്. ഏഴു ദിവസത്തിനുള്ളിൽ ഓസ്ട്രേലിയയിൽനിന്നു കൂടുതൽ മരുന്ന് എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ട്.

നിലവിൽ രോഗലക്ഷണമുള്ള രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്. നിപാ ബാധിതനായ കുട്ടിയെത്തിയ സ്വകാര്യ ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ജീവനക്കാരാണ് ഇവർ. കോഴിക്കോട് മെഡിക്കല് കോളജിലെ പേ വാര്ഡ് നിപാ വാര്ഡാക്കി മാറ്റി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന് വൈകുന്നേരം ഇവിടെ പ്രവേശിപ്പിക്കും. മാവൂരാണ് നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര് പരിധിയില് കര്ശന നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്പ്പെടുത്തി മൂന്ന് കിലോമീറ്റര് ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര് ജില്ലകളിലും ജാഗ്രത നിര്ദേശം നൽകിയിട്ടുണ്ട്.

പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിരുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളത്. ഇവരോടും ഐസലേഷനിൽ പോകാൻ നിർദേശം നൽകി. സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ പേരെയും കണ്ടെത്തും.

ഐസിഎംആറിനോട് പുതിയ മോണോക്ലോണല് ആന്റിബോഡി ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ മോണോക്ലോണൽ ആന്റിബോഡി ലഭ്യമാക്കുമെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. നിപാ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയതായും കോഴിക്കോട് മെഡിക്കല് കോളജില് ആവശ്യത്തിന് മരുന്നുകളുണ്ടെന്നും മന്ത്രി പറഞ്ഞു. പെതുജനങ്ങൾക്കായി നിപാ കോൾ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 04952382500, 04952382800 എന്നിവയാണ് കോൾ സെന്റർ നമ്പറുകൾ. ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയേൽക്കാൻ കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ ആവശ്യമെങ്കിൽ പരിചയ സമ്പന്നരായ ആരോഗ്യപ്രവർത്തകരെ നിയോഗിക്കും. നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗസ്റ്റ് ഹൗസ് കേന്ദ്രീകരീച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

നിരീക്ഷണത്തിലുള്ളവർക്കായി നാളെ വൈകുന്നേരത്തിനുള്ളിൽ പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ നടത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതിനായി സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവായാൽ കൺഫേർമേറ്റീവ് പരിശോധ നടത്തും. 12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോൾ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നിങ്ങനെയാണ് നമ്പറുകൾ ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കൺട്രോൾ റൂമും തുറന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook  ഗ്രൂപ്പിൽ അംഗമാകാൻ 👇

Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/GXamgHEQmxLAZtd5ZXkUHF
Please Like our Facebook page >> https://www.facebook.com/OzMalayalam
Previous Post

ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Next Post

സ്വന്തം ജ്യേഷ്ഠന്റെ പിറന്നാള്‍ പോലെ.. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തെപ്പറ്റി മോഹന്‍ലാല്‍

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
105
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
സ്വന്തം-ജ്യേഷ്ഠന്റെ-പിറന്നാള്‍-പോലെ.-മമ്മൂട്ടിയുടെ-എഴുപതാം-ജന്മദിനത്തെപ്പറ്റി-മോഹന്‍ലാല്‍

സ്വന്തം ജ്യേഷ്ഠന്റെ പിറന്നാള്‍ പോലെ.. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തെപ്പറ്റി മോഹന്‍ലാല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.