മുസഫര്നഗര് > പത്ത് മാസമായി തുടരുന്ന കര്ഷകസമരത്തിലെ സുപ്രധാന മുന്നേറ്റമായി പശ്ചിമ ഉത്തര്പ്രദേശിലെ മുസഫര്നഗറില് കര്ഷകമഹാസംഗമത്തിന് തുടക്കം. ലക്ഷക്കണക്കിന് കര്ഷക പോരാളികള് പങ്കെടുക്കുന്ന മഹാറാലി ആരംഭിച്ചു. മുസഫര്നഗറിലെ ജിഐസി മൈതാനത്ത് പകല് 11ന് മഹാപഞ്ചായത്തിന് തുടക്കമാകും. സംയുക്ത കിസാന്മോര്ച്ചയിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
മഹാസംഗമത്തില് അണിചേരാന് ഉത്തരേന്ത്യന് സംസ്ഥാനങ്ങളില്നിന്ന് കനത്തമഴയെ അവഗണിച്ചാണ് കര്ഷകര് എത്തിയത്. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്നിന്നാണ് മുഖ്യമായും കര്ഷകര് റാലിക്ക് എത്തുന്നത്. ഗ്രാമതലങ്ങളിലെ നൂറുകണക്കിനു കേന്ദ്രത്തില് സൗജന്യ ഭക്ഷണവിതരണം കര്ഷകര് ആരംഭിച്ചിട്ടുണ്ട്.
2013ല് വര്ഗീയപ്രചാരണം ചോരപ്പുഴ ഒഴുക്കിയ മുസഫര്നഗറില് പൊതുശത്രുവിനെതിരെ കര്ഷകര് ഒന്നിച്ചിരിക്കയാണ്. മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കിയില്ലെങ്കില് ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്സംഘ് പ്രഖ്യാപിച്ചിട്ടുണ്ട്.