ടോക്യോ > പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്എച്ച് വിഭാഗത്തിൽ കൃഷ്ണ നാഗറിലൂടെയാണ് സ്വർണനേട്ടം.
ഫൈനലിൽ ഹോങ്കാങിന്റെ മാൻ കായ് ചുവിനെ 21‐17, 16‐21, 21‐17 എന്ന സ്കോറിനാണ് നാഗർ തകർത്തത്. ഇതോടെ അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായി 19 മെഡലുകളോടെ 24 ‐ാം സ്ഥാനത്താണ് ഇന്ത്യ.
ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടമാണിത്. ഇതുവരെ മത്സരിച്ച എല്ലാ പാരാലിമ്പിക്സുകളിലുമായി ആകെ 12 മെഡലുകളായിരുന്നു ഇന്ത്യ നേടിയിരുന്നത്.