ബംഗളൂരു > രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില ഉയരാൻ കാരണം അഫ്ഗാനിസ്ഥാനിൽ താലിബാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ബിജെപി എംഎൽഎ. കർണാടകത്തിലെ ഹൂബ്ലി ധർവാഡ് വെസ്റ്റ് എംഎൽഎ അരവിന്ദ് ബെല്ലാഡിന്റേതാണ് പ്രതികരണം.
അഫ്ഗാനിൽ താലിബാൻ പ്രശ്നങ്ങൾ രൂക്ഷമായത് ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചെന്നും ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കണമെന്നും ബെല്ലാഡ് പറഞ്ഞു. എന്നാൽ, ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്ന പ്രധാന രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്നില്ല. വാർത്താ ഏജൻസിയായ
റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഇറാഖ്, സൗദി അറേബ്യ, യുഎഇ, നൈജീരിയ, യുഎസ്, ക്യാനഡ എന്നീ ആറ് രാജ്യമാണ് ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകുന്നത്.