ബംഗളൂരു
സെപ്തംബർ അഞ്ച് ഗൗരി ലങ്കേഷ് ദിനമായി ആചരിക്കാനൊരുങ്ങി കനേഡിയന്‍ നഗരമായ ബര്‍ണബി. തീവ്രഹിന്ദുത്വശക്തികൾക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ 2017 സെപ്തംബർ അഞ്ചിനാണ് അക്രമികൾ വെടിവെച്ചുകൊന്നത്. എഴുത്തിലൂടെ ശാസ്ത്രീയമായ ബോധം വളര്‍ത്താനും ജാതി വിവേചനം തുടച്ചുനീക്കാനും ശ്രമിച്ചെന്ന് ബര്‍ണബി സിറ്റി കൗണ്‍സിൽ പ്രസ്താവനയിൽ പറഞ്ഞു.