ന്യൂഡൽഹി
ഹൈദരാബാദിലെ മരുന്നുകമ്പനിയായ ബയോളജിക്കൽ ഇ വികസിപ്പിച്ച കോവിഡ് വാക്സിനായ ‘കോർബെവാക്സ്’ കുട്ടികളിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകി. അഞ്ച് വയസ്സിനും 18നും ഇടയിലുള്ളവരിൽ രണ്ട്, മൂന്ന് ഘട്ടം ക്ലിനിക്കൽ പരീക്ഷണം നടത്താനാണ് അനുമതി. രാജ്യത്ത് 10 ഇടത്തായിരിക്കും പരീക്ഷണം നടത്തുക.