കൊൽക്കത്ത
ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവും പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരിയെ തടഞ്ഞുവച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. തൃണമൂൽ അക്രമത്തിൽ പരിക്കേറ്റ കോണ്ഗ്രസ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ സ്ഥലം എംപികൂടിയായ ചൗധരിയെ മൂർഷിദാബാദിലെ രാണിധഗർ മേഖലയിലാണ് ആക്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് തൃണമൂലുകാർ അഴിച്ചുവിട്ട അക്രമം നിയന്ത്രണമില്ലാതെ തുടരുകയാണന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.