ന്യൂഡൽഹി
പിഎഫ് അക്കൗണ്ടുകൾ നികുതി ചുമത്തേണ്ടവയും അല്ലാത്തവയുമായി വേർതിരിക്കുന്ന പുതിയ ആദായനികുതി ചട്ടം കേന്ദ്രം വിജ്ഞാപനം ചെയ്തു. സ്വകാര്യ ജീവനക്കാരുടെ വിഹിതമായി പ്രതിവർഷം രണ്ടര ലക്ഷത്തിൽ കൂടുതലും സർക്കാർ ജീവനക്കാരുടെ വിഹിതമായി അഞ്ചുലക്ഷത്തിൽ കൂടുതലും നിക്ഷേപിക്കുന്ന അക്കൗണ്ടുകൾക്ക് നികുതി ചുമത്തും. 2021 മാർച്ച് 31 വരെയുള്ള നിക്ഷേപത്തിന് നികുതി ചുമത്തില്ല. പുതിയ ചട്ടം 2022 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതാണിത്.
പിഎഫ് നിക്ഷേപത്തിന് നികുതി ചുമത്താന് ആദായനികുതി ചട്ടങ്ങളിൽ 9ഡി എന്ന പുതിയ വകുപ്പാണ് കേന്ദ്രം കൂട്ടിച്ചേർത്തത്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരുടെ വിഹിതമായി പിഎഫില് നിക്ഷേപിക്കുന്നത്. ഇതിൽ കൂടുതല് നിക്ഷേപിക്കുന്നവരുണ്ട്.