ലഖ്നൗ
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇതിന് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കണം. ബീഫ് കഴിക്കുന്നവർക്ക് മാത്രമല്ല മൗലികാവകാശമുള്ളത്. പശുവിനെ ആരാധിക്കുന്നവർക്കും സാമ്പത്തികമായി ആശ്രയിക്കുന്നവർക്കും അവകാശങ്ങളുണ്ട്. കൊല്ലാനുള്ള അവകാശത്തിനു മുകളിലാണ് ജീവിക്കാനുള്ള അവകാശം. അതുകൊണ്ട് ബീഫ് കഴിക്കാനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ആൾക്ക് കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം ലഭിച്ചാൽ പ്രതി കുറ്റം ആവർത്തിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഹിന്ദുക്കൾക്കു മാത്രമല്ല, മുസ്ലിങ്ങൾക്കും ഇന്ത്യൻ സംസ്കാരത്തിൽ പശുവിനുള്ള പ്രാധാന്യം അറിയാമായിരുന്നു. ബാബർ, ഹുമയൂൺ, അക്ബർ തുടങ്ങിയവരുടെ ഭരണകാലത്തും മൈസൂർ ഭരണാധികാരി ഹൈദരലിയും ഗോവധം നിരോധിച്ചിരുന്നെന്നും കോടതി പറഞ്ഞു.