കണ്ണൂർ
കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകകക്ഷികൾ അഭിപ്രായം പറയേണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഘടകകക്ഷികളുടെ കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. മുസ്ലിംലീഗിൽ ഒരുപാട് സംഭവങ്ങളുണ്ടായപ്പോൾ കോൺഗ്രസ് മൗനം പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി പാർടിക്കുണ്ട്. അതിന് കഴിയുന്നില്ലെങ്കിൽ ഹൈക്കമാൻഡുണ്ട്. കോൺഗ്രസിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ലീഗും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ആർഎസ്പിയും പ്രതികരിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഉത്തരം.















