Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

രാജ്യത്ത് വിപിഎന്‍ നിരോധിക്കാന്‍ നിര്‍ദേശം; ഭീതിയില്‍ ബഹുരാഷ്ട്ര കമ്പനികള്‍

by News Desk
September 2, 2021
in Uncategorized
0
രാജ്യത്ത്-വിപിഎന്‍-നിരോധിക്കാന്‍-നിര്‍ദേശം;-ഭീതിയില്‍-ബഹുരാഷ്ട്ര-കമ്പനികള്‍
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

VPN

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രാജ്യത്ത് വെർച്വൽ പ്രൈവറ്റ് (വിപിഎൻ) നെറ്റ് വർക്ക് നിരോധിക്കണമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഭ്യന്തര കാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റി. കുറ്റവാളികൾക്ക് ഓൺലൈനിൽ ഒളിച്ചിരിക്കാൻ വിപിഎൻ സഹായിക്കുന്നുവെന്നും അതിനാൽ രാജ്യത്ത് വിപിഎൻ സ്ഥിരമായി നിരോധിക്കുന്നതിന് ഒരു ഏകോപന സംവിധാനം വികസിപ്പിക്കണമെന്നുമാണ് കമ്മിറ്റിയുടെ ആവശ്യം.

കമ്മറ്റിയുടെ നിരീക്ഷണങ്ങൾ

  • വിപിഎൻ സേവനങ്ങളും ഡാർക്ക് വെബും സൈബർ സുരക്ഷാ മതിലുകളെ മറികടക്കാനും കുറ്റവാളികൾക്ക് ഓൺലൈനിൽ മറഞ്ഞിരിക്കാനും സഹായകമാവും.
  • വിപിഎൻ എളുപ്പം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പല വെബ്സൈറ്റുകളും അത്തരം സൗകര്യങ്ങൾ നൽകുകയും അവ പരസ്യം ചെയ്‌യുകയും ചെയ്‌യുന്നുണ്ട്.
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്‍ട്രോണിക്സ്, ഐടി മന്ത്രാലയവും ചേർന്ന് ഇന്റർനെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ വിപിഎൻ സേവനങ്ങൾ സ്ഥിരമായി ബ്ലോക്ക് ചെയ്‌യണം.
  • കുറ്റവാളികൾക്ക് അഭയം നൽകുന്ന വിപിഎന്നുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകണം.
  • വിപിഎനിന്റേയും ഡാർക്ക് വെബിന്റെയും ഉപയോഗം തടയാൻ നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണം.

വിപിഎൻ നിരോധനം വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് വെല്ലുവിളി

ഇന്ത്യയിലെ മിക്ക കമ്പനികളും തങ്ങളുടെ ഡിജിറ്റൽ വിവര ശേഖരത്തിന്റേയും നെറ്റ് വർക്കുകളുടേയും സംരക്ഷണത്തിനായി വിപിഎൻ നെറ്റ് വർക്കുകളെ ആശ്രയിക്കുന്നുണ്ട്. കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം ജോലികൾ സുരക്ഷിതമാക്കുന്നതിനും വിപിഎൻ നെറ്റ് വർക്കുകളെ തന്നെയാണ് കമ്പനികൾ ആശ്രയിക്കുന്നത്. ഈ നിർദേശം വിചിത്രവും തെറ്റായ തീരുമാനമാണെന്നും ഇന്റർനെറ്റ് പോളിസി വിദഗ്ദർ അഭിപ്രായപ്പെടുന്നു.

വിപിഎൻ നിരോധനം ഒരു മോശം മാതൃക സൃഷ്ടിക്കുമെന്നും ഇത് ഇന്റർനെറ്റിനെ സുരക്ഷിതമായി വ്യവസായം നടത്താനുള്ള ഒരു മാധ്യമമല്ലാതാക്കിമാറ്റുമെന്നും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് അമിതാബ് സിംഗാൾ ബിസിനസ് ലൈനിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. സുരക്ഷയുറപ്പാക്കാൻ ഇതിനേക്കാൾ മികച്ച വഴികൾ സർക്കാരിന് മുന്നിലുണ്ട്. ചില സാമൂഹിക വിരുദ്ധർ അവരുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതിന് വിപിഎൻ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി സമ്പൂർണ നിരോധനം ഏർപ്പെടുത്തണം എന്ന വാദം സാധുവാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പകരം എന്ത് ?

സൈബർ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനായി വിപിഎൻ ഉപയോഗം സമ്പൂർണമായി നിരോധിക്കുന്നതിന് പകരം തേഡ് പാർട്ടി നോ ലോഗ് വിപിഎൻ ആപ്പുകളെ നിരോധിക്കുകയോ അത്തരം ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാക്കുന്നത് തടയയുകയോ ആണ് വേണ്ടതെന്ന് വിദഗ്ദർ പറയുന്നു. നോ ലോഗ് വിപിഎൻ ആപ്പുകൾ അത് ഉപയോഗിക്കുന്നയാളിന്റെ ഐപി ഉൾപ്പടെയുള്ള ഡാറ്റ ശേഖരിക്കുകയില്ല.

അതേസമയം ഭൂരിഭാഗം കമ്പനികളും ഡാറ്റ ശേഖരിക്കുന്ന ഇൻഹൗസ് വിപിഎൻ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോഗ വിവരങ്ങൾ ശേഖരിക്കപ്പെടുകയും ഒപ്പം സുരക്ഷയും അത് ഉറപ്പുവരുത്തുന്നു.

കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും അതിനുള്ള പുതിയ വഴികൾ കണ്ടെത്തുകയുമാണ് വേണ്ടതെന്നും അല്ലാതെ വിപിഎൻ നിരോധനമല്ല വേണ്ടതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Previous Post

താലിബാനിൽ നിന്നും പച്ചക്കൊടി; ഓസ്ട്രേലിയ, ഇന്ത്യ പര്യടനം ലക്ഷ്യംവെച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്.

Next Post

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയിൽ: മന്ത്രി ശിവൻകുട്ടി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
സംസ്ഥാനത്ത്-സ്കൂൾ-തുറക്കുന്നത്-പരിഗണനയിൽ:-മന്ത്രി-ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയിൽ: മന്ത്രി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.