ന്യൂഡൽഹി
പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷമെങ്കിലും തെരഞ്ഞെടുപ്പുവരെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മാറ്റില്ലെന്ന് ഹൈക്കമാന്‍ഡ്. ദേശീയനേതൃത്വം അമരീന്ദറിനൊപ്പം നില്ക്കുന്നതില് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും ഒപ്പപ്പമുള്ളവരും ക്ഷുഭിതരാണ്.
തീരുമാനം ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് നേരിട്ടെത്തിയാണ് നേതാക്കളെ അറിയിച്ചത്. അമരീന്ദറിനുള്ള കുറ്റപത്രവുമായാണ് സിദ്ദുവിഭാഗം നേതാക്കള്‍ റാവത്തിനെ കണ്ടത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സംയമനം പാലിക്കണമെന്ന് റാവത്ത് അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാൽ എംഎൽഎമാരുടെ അഭിപ്രായം പരിഗണിച്ച് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാം എന്നാണ് റാവത്തിന്റെ വാഗ്ദാനം. സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിൽ വിമർശം തടരുമെന്നാണ് സിദ്ദു പക്ഷത്തിന്റെ നിലപാട്. സംഘടനാ അഴിച്ചുപണിക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ തുടക്കംകുറിക്കുമെന്ന് സിദ്ദു റാവത്തിനെ അറിയിച്ചു.