ന്യൂഡൽഹി
നടപ്പ് സാമ്പത്തികവർഷം ആദ്യപാദത്തിൽ രാജ്യത്തിന്റെ മൊത്തം വരുമാന (ജിഡിപി)ത്തിൽ 20.1 ശതമാനം വളർച്ച. കഴിഞ്ഞവർഷം ഇതേ കാലയളവിൽ കോവിഡ് അടച്ചിടൽ കാരണം വരുമാനം ഗണ്യമായി ഇടിഞ്ഞതിനാലാണ് താരതമ്യം ചെയ്യുമ്പോൾ ഇത്രയും വളർച്ച. ഇത്തവണ ഏപ്രിൽ– -ജൂൺ കാലത്ത് വരുമാനം 32.38 ലക്ഷം കോടി രൂപ. 2020–-21ൽ 26.95 ലക്ഷം രൂപമാത്രം. 2019–-20 ആദ്യത്തെ പാദത്തിൽ 35.35 ലക്ഷം കോടിയായിരുന്ന വരുമാനമാണ് 2020–-21ൽ 23.9 ശതമാനം ഇടിഞ്ഞത്. ഇത്തവണയും 2019–-20ലെ സമാന കാലയളവിലെ വരുമാനത്തിൽ എത്തിയില്ല.