ലേ
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയിൽ തുറന്നുകൊടുത്തു. ഇന്ത്യ– -ചൈന അതിർത്തിയിലെ പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റോഡാണ് ഇത്. 18,600 അടി ഉയരത്തിലുള്ള കേല ചുരത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വാഹനഗതാഗതം സാധ്യമായ ലോകത്തിലെ ഏറ്റവും ഉയർന്ന പാതയാണ് ഇതെന്ന് ഉദ്ഘാടനം ചെയ്ത ലഡാക്ക് എംപി ജംയാങ് സെറിങ് നാംഗ്യാൽ പറഞ്ഞു. കരസേനയുടെ 58 എൻജിനിയറിങ് റെജിമെന്റാണ് നിർമാണം.