കോവിഡ് വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ രൂപംകൊണ്ടു. പുതിയ വൈറസ്സായ സി.1.2 അതിവേഗം പകരുമെന്നും; വാക്‌സീന്‍ സംരക്ഷണവും ഗുണം ചെയ്തേക്കില്ല എന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ന്യൂസീലാൻഡ് തുടങ്ങിയ പല രാജ്യങ്ങളിലും ഇതിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി വകഭേദമായ സി .1.2 കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ ഈ വകഭേദം വന്നിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും, അതീവ ജാഗ്രതയോടെ കണ്ടെത്തേണ്ടതുമായ ഒന്നാണെന്നും അധികൃതർ പറഞ്ഞു. തൊട്ടടുത്ത അയൽരാജ്യമായ ന്യൂസിലാൻഡിൽ ഈ വകഭേദം എത്തി എന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്.
പുതിയ വേരിയന്റ് “ഗണ്യമായി പരിവർത്തനം ചെയ്തു കഴിഞ്ഞു. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റേതൊരു വേരിയന്റിനേക്കാളും, യഥാർത്ഥ വൈറസിൽ നിന്ന് കൂടുതൽ അപകടകരമായ മ്യൂട്ടേഷനുകൾ സി.1.2-വിന് ഉണ്ടെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. “C.1.2 സ്പൈക്ക് പ്രോട്ടീനിനുള്ളിലെ ഒന്നിലധികം കാര്യങ്ങൾക്കു പകരക്കാർ പോലുമില്ലാത്തവിധം നാശകാരണമായേക്കാം. മറ്റ് വേരിയന്റുകളിൽ സമാനമായത് മുൻപ് സംഭവിച്ചിട്ടുണ്ടെന്നത് കുറച്ചു നാളുകൾക്ക് മുൻപ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുതിയ വൈറസ് വർദ്ധിച്ച സംക്രമണ ശേഷിയുള്ളതും, ന്യൂട്രലൈസേഷൻ സംവേദനക്ഷമതയെ കുറക്കുന്നതുമാണ്. “ന്യൂട്രലൈസേഷൻ സെൻസിറ്റിവിറ്റി അല്ലെങ്കിൽ ഫ്യൂറിൻ പിളർപ്പിനെ ബാധിക്കാൻ സാധ്യതയുള്ള അധിക മ്യൂട്ടേഷനുകളുടെ ശേഖരണമാണ് കൂടുതൽ ആശങ്ക ഉളവാക്കുന്നത്.” എപ്പിഡെമിയോളജിസ്റ്റ് ഡോ. എറിക് ഫെയ്ഗ്ൽ-ഡിംഗ് പറഞ്ഞു.
അതിനർത്ഥം നിങ്ങളുടെ കൈ കഴുകൽ, സാമൂഹിക അകലം, പ്രതിരോധ കുത്തിവയ്പുകൾ, മാസ്കുകൾ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വരും കാലങ്ങളിൽ ഒരു മുൻനിര പ്രതിരോധമായി തുടരും എന്നാണ്.
SARS-CoV-2 ന്റെ ജനിതക വ്യതിയാനങ്ങൾ പുതിയതല്ല. കോവിഡ് -19 പാൻഡെമിക്കിലുടനീളം ഈ വൈറസിന്റെ പുതിയ വകഭേദങ്ങൾ പൊട്ടിപുറപ്പെടുന്നതും, അത് ലോകമെമ്പാടും ഉയർന്നുവരുന്നതും വാക്സിൻ എടുത്ത ആളുകളെ പോലും കടുത്ത നിരാശയിലും , ആശങ്കയിലും ആക്കിയേക്കുമെന്നാണ് കരുതുന്നത്. നിലവിൽ NSW, വിക്ടോറിയ എന്നിവിടങ്ങളിൽ ലോകമെമ്പാടും കുഴപ്പമുണ്ടാക്കുന്ന പുതിയ വേരിയന്റ്, ആശങ്കയുടെ ഒരു വേലിയേറ്റം ഉണ്ടാക്കാൻ തക്കതായി വർഗ്ഗീകരിച്ചിരിക്കുന്നു എന്നുവേണം അനുമാനിക്കാനെന്ന് ഓസ്‌ട്രേലിയൻ അധികൃതർ പ്രസ്താവിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp ഗ്രൂപ്പിൽ അംഗമാകാൻ