ന്യൂഡൽഹി
ത്രിപുര സർക്കാരും ബിജെപി നേതൃത്വവും പ്രവർത്തകര്‍ക്ക് ചെവികൊടുക്കുന്നില്ലെന്ന് മുൻ ആരോഗ്യമന്ത്രി റോയ് ബർമൻ. വിമത എംഎൽഎമാരുടെയും നേതാക്കളുടെയും യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നിലാണ് പ്രതികരണം. ബിജെപിയുടെയും സർക്കാരിന്റെയും ദൗർബല്യവും തെറ്റും പരിശോധിക്കാനാണ് യോഗം ചേർന്നത്. ആക്രമണവും ഗുണ്ടായിസവും പെരുകി. ആദ്യകാല ബിജെപി പ്രവർത്തകരും യോഗത്തിനെത്തിയെന്നും 2017ൽ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ ബർമൻ പറഞ്ഞു. കഴിഞ്ഞവർഷം ബർമന്റെ നേതൃത്വത്തിൽ ഒരുവിഭാഗം എംഎൽഎമാർ ഡൽഹിയിലെത്തി മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെതിരെ ദേശീയ നേതാക്കൾക്ക് പരാതി നൽകിയിരുന്നു.