ന്യൂഡൽഹി
ഐസിഎച്ച്ആർ(ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്) വെബ്സൈറ്റിൽ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളിൽ ജവഹർലാൽ നെഹ്റു ഇല്ല. ഹിന്ദുത്വആശയ ശിൽപ്പിയും ഗാന്ധിവധ ഗൂഢാലോചനക്കേസിൽ പ്രതിയുമായിരുന്ന വി ഡി സവർക്കറുടെ ചിത്രം ആമുഖപേജില് ഉൾപ്പെടുത്തി.
‘സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം’ എന്ന കേന്ദ്രസർക്കാർ പരിപാടിക്കായി സൈറ്റ് നവീകരിച്ചപ്പോഴാണ് “ചരിത്രം തിരുത്തല്”സ്വാതന്ത്ര്യസമരകാലത്ത് അറസ്റ്റിലായ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് മോചനം നേടിയതിന്റെ തെളിവ് നിലനിൽക്കെയാണ് ലജ്ജാകരമായ നടപടി. ആദ്യത്തെ മാപ്പപേക്ഷയിൽ തീരുമാനം വൈകിയപ്പോൾ ബ്രിട്ടീഷുകാരെ പുകഴ്ത്തി തുടര്ച്ചയായി കത്തെഴുതി.
ബ്രിട്ടീഷുകാരോട് സന്ധിക്ക് തയ്യാറായ സവർക്കറിന്, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബി ആർ അംബേദ്കർ, ഭഗത്സിങ് തുടങ്ങിയവർക്കൊപ്പമാണ് മോദികാലത്തെ ഐസിഎച്ച്ആർ പരിഗണിക്കുന്നത്.