കൊച്ചി: ടെലികോം സേവന ദാതാവായ വിയുടെ ഓടിടി സേവനമായ വി മൂവീസ് & ടിവിയെ വി ആപ്പിൽ (Vi App) സംയോജിപ്പിച്ചു. ഇതോടെ വി ആപ്പിൽ വിപുലമായ സേവനങ്ങളും ഉള്ളടക്കങ്ങളും ലഭ്യമാവും. പ്രിയപ്പെട്ട പരിപാടികൾ വി ആപ്പിലൂടെ തന്നെ സ്ട്രീം ചെയ്‌യാം
വി ആപ്പിലൂടെ വി ഉപഭോക്താക്കൾക്ക് ഇപ്പോൾ താഴെ പറയുന്നവയും ലഭ്യമാകും.
- സീ ടിവി, സീ സിനിമ, കളേഴ്സ് എച്ച്ഡി, കളേഴ്സ് ഇൻഫിനിറ്റി, ഡിസ്കവറി, എംടിവി, ഹിസ്റ്ററി ടിവി, സൺ ടിവി, സീ ബംഗ്ലാ, അനിമൽ പ്ലാനറ്റ്, നിക്ക് എന്നിവയുൾപ്പടെ 450-ൽ ഏറെ ലൈവ് ടിവി ചാനലുകൾ
- മാതൃഭൂമി ന്യൂസ്, ഫ്ളവേഴ്സ്, സൂര്യ ടിവി, സൂര്യ മൂവീസ്, മനോരമ ന്യൂസ്, മഴവിൽ മനോരമ, കൈറ്റ് വിക്‍ടേഴ്സ്, മീഡിയ വൺ, ജനം ടിവി, കൈരളി പീപ്പിൾ, കൈരളി വി, ജയ്ഹിന്ദ് ടിവി, ഡിഡി മലയാളം, കൗമുദി ടിവി, ജീവൻ ടിവി, കേരള വിഷൻ, റിപ്പോർട്ടർ ടിവി, ന്യൂ 18, എന്നീ മലയാളം ടിവി ചാനലുകൾ.
- ആജ് തക്, ഇന്ത്യ ടിവി, സിഎൻബിസി ആവാസ്, റിപബ്ലിക് ടിവി, എബിപി ന്യൂസ്, എൻഡിടിവി 24×7, സിഎൻഎൻ ന്യൂസ് തുടങ്ങിയ അടക്കമുള്ള ലൈവ് ന്യൂസ്.
- വൂട്ട് സെലക്‍ട്, ഡിസ്ക്കവറി, ലയൺസ്ഗേറ്റ് പ്ലേ, സൺ നെക്സ്റ്റ്, ഷേമാരോ മീ പോലുള്ള ഒടിടി ആപ്പുകളിൽ നിന്നുള്ള പ്രീമിയം ഉളളടക്കം.
- ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്കാണ് വി ആപ്പിൽ ഈ സംയോജിത സേവനങ്ങൾ ലഭ്യമാകുക. ഐഓഎസ് ഉപഭോക്താക്കൾക്ക് താമസിയാതെ തന്നെ ഇത് ലഭ്യമാക്കുമെന്നും വോഡഫോൺ അറിയിച്ചു.