ന്യൂഡൽഹി
കോർപറേറ്റ് അനുകൂല കാർഷികനിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് സെപ്തംബർ 25ന് കർഷകസംഘടനകൾ ഭാരത് ബന്ദ് ആചരിക്കും. കർഷകസമരം വിപുലമാക്കാന് ഡൽഹിയിൽ ആരംഭിച്ച രണ്ടു ദിവസത്തെ ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകും.
മോദി സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ രാജ്യത്തെ 19 പ്രതിപക്ഷ പാർടി 20 മുതൽ 30 വരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനത്ത് ഹർത്താലടക്കം സംഘടിപ്പിക്കും. സെപ്തംബർ 26ന് ഡൽഹി കേന്ദ്രീകരിച്ചുള്ള കർഷകസമരം 10 മാസം പിന്നിടും. 2020 നവംബർ 26ന് സമരം ആരംഭിച്ചശേഷം കർഷകസംഘടനകളുടെ മൂന്നാമത് ഭാരത് ബന്ദാണിത്. കഴിഞ്ഞ ഡിസംബർ എട്ടിനും മാർച്ച് 26നും കർഷകർ ഭാരത് ബന്ദ് ആചരിച്ചു.