ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് സെഞ്ചുറി. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 23-ാം ശതകമാണിത്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും മൂന്നക്കം കടക്കാന്‍ താരത്തിനായി. റൂട്ടിന്റെ സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്റെ ലീഡ് 300 കടന്നു.
116 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 378-5 എന്ന നിലയിലാണ്. എട്ട് റണ്‍സെടുത്ത മൊയീന്‍ അലിയാണ് റൂട്ടിനൊപ്പം ക്രീസില്‍.
120-0 എന്ന സ്കോറില്‍ രണ്ടാം ദിനം കളി ആരംഭിച്ച് ഇംഗ്ലണ്ടിന് രണ്ട് ഓപ്പണര്‍മാരെയും വൈകാതെ തന്നെ നഷ്ടപ്പെട്ടു. 61 റണ്‍സെടുത്ത റോറി ബേണ്‍സിനെ ബൗള്‍ഡാക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ മികച്ച തുടക്കം നല്‍കിയത്. ഹസീബ് ഹമീദിനെ ജഡേജയും മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലാകുമെന്ന് തോന്നിച്ചെങ്കിലും റൂട്ടും മലനും ചേര്‍ന്ന് ആധിപത്യം തിരിച്ചു പിടിക്കുകയായിരുന്നു. മലന്‍ 70 റണ്‍സെടുത്ത് പുറത്തായി
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം തന്നെ 78 റണ്‍സിന് പുറത്തായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയും 18 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. സാം കറണും ഒലി റോബിന്‍സണും രണ്ട് വിക്കറ്റ് വീതവും നേടി.
Also Read: സിറാജിന് നേരെ പന്തെറിഞ്ഞ് ഇംഗ്ലീഷ് കാണികൾ
The post India vs England 3rd Test, Day 2: ഇതാണ് നായകന്‍, ലീഡ്സില്‍ റൂട്ടിന് സെഞ്ചുറി; ഇംഗ്ലണ്ട് ലീഡ് 300 കടന്നു appeared first on Indian Express Malayalam.