കൊൽക്കത്ത > നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് സിബിഐ. ഒമ്പത് കേസുകളിലാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമങ്ങൾക്ക് പിന്നിൽ.
നിലവിൽ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം സിബിഐ നടപടികളിലേക്ക് കടക്കും. പ്രത്യേക സിബിഐ സംഘമാണ് ബംഗാള്‍ അക്രമങ്ങൾ അന്വേഷിക്കുന്നത്. അക്രമത്തിനിടെ ഉണ്ടായ എല്ലാ ബലാത്സംഗ കേസുകളിലും കൊലപാതകങ്ങളിലും കോടതിയാണ് സിബിഐ അന്വേഷണം നിര്‍ദേശിച്ചത്.