കോഴിക്കോട് > ഹരിത നേതാക്കള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര് പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്ന് നവാസ് ഫേസ്ബുക്ക് കുറിപ്പില്‍ അവകാശപ്പെട്ടു.
ഈ വിഷയത്തില്‍ ലീഗിനെതിരായി താലിബാന് ലീഗെന്നും സ്ത്രീവിരുദ്ധപാര്ടിയെന്നും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം സൂചിപ്പിച്ച് ഹരിത പ്രവര്‍ത്തകര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവും ഉയര്‍ത്തി. കമ്മിറ്റിയില്‍ വിഷയം ഉയര്‍ത്തിയില്ലെന്ന ആക്ഷേപവും നവാസ് ഉന്നയിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ പ്രതിഷേധം അറിയിച്ചിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ക്ഷമ പറയാനും തയ്യാറാകുമായിരുന്നുവെന്നും പറഞ്ഞു.
മുസ്ലിംലീഗ് നേതൃത്വം നിര്‍ദ്ദേശിച്ച ഫേസ്ബുക്ക് ഖേദപ്രകടനത്തിലാണ് ഹരിതനേതാക്കള്ക്കെതിരായ പരോക്ഷ വിമര്‍ശനം.