റിയാദ് > കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ മഹദൂദ് യൂണിറ്റ് അംഗം അശോകന് കേളി ചികിത്സാസഹായം കൈമാറി. തൃശൂരിൽ അശോകന്റെ വസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി പി ബി അനൂപ് സഹായം കൈമാറി.
ചടങ്ങിൽ കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു പട്ടാമ്പി, കേളി മുൻ ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത്, കേളി ബത്ഹ ഏരിയ മെമ്പർ ബിജു ഉള്ളാട്ടിൽ, കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ, പ്രവാസി സംഘം ഏരിയ സെക്രട്ടറി അബൂബക്കർ മലയിൽ, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് മോഹൻദാസ് ഏലത്തൂർ, ബ്രാഞ്ച് സെക്രട്ടറി സനോജ് വി എസ്, വാർഡ് കൗൺസിലർ പുഷ്പ മുരളി, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണ സി എസ് എന്നിവർ പങ്കെടുത്തു.
റിയാദ് ബദിയയിലെ മഹദൂദിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന അശോകൻ കാഴ്ച ശക്തി കുറഞ്ഞതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അശോകനായി കേളി ബദിയ ഏരിയ കമ്മിറ്റിയും മഹദൂദ് യൂണിറ്റ് കമ്മിറ്റിയും സംയുക്തമായാണ് സഹായം സ്വരൂപിച്ചത്.