ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് താലിബാന്റെ നീക്കമുണ്ടായാൽ ശക്തമായി നേരിടുമെന്ന് സംയുക്ത കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. അഫ്ഗാൻ താലിബാൻ പിടിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടിയെങ്കിലും ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുടെ നാൾവഴി ആശ്ചര്യപ്പെടുത്തി. താലിബാൻ ഭീകരരെ നേരിടുന്നതിൽ ക്വാഡ് രാജ്യങ്ങൾക്ക് പിന്തുണ നൽകാനാകുമെന്നും റാവത്ത് പറഞ്ഞു.
ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു റാവത്ത്. യുഎസ്–- ഇന്തോ പസഫിക് കമാൻഡ് അഡ്മിറൽ ജോൺ അക്വിലിനോയും പങ്കെടുത്തു.