വാഷിങ്ടണ്
ഈ മാസം 31നുള്ളില് അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. രക്ഷാദൗത്യത്തിന്റെ സമയപരിധി നീട്ടണമെന്ന് സമ്മര്ദ്ദമുയര്ന്നതോടെയാണ് പ്രതികരണം. എത്രയുംവേഗം ഒഴിപ്പിക്കല്നടപടി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും താലിബാന് ഇക്കാര്യത്തില് തടസ്സമുണ്ടാക്കുന്നില്ലെന്നും ബൈഡന് പറഞ്ഞു. യുഎസ് പൗരന്മാരെ പുറത്തെത്തിക്കാന് താലിബാന് സഹായിക്കുന്നു. അഫ്ഗാനില്‍ തുടരുന്ന ഓരോ നിമിഷവും സൈന്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ട്. ഏത് സമയത്തും സഖ്യസേനയ്ക്കും നിരപരാധികളായ ജനങ്ങള്ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുകൂല സംഘടനകളില്നിന്ന് അടക്കം ആക്രമണം ഉണ്ടാകുമെന്ന ആശങ്കയിലാണ് മുന്നോട്ട് പോകുന്നത്. അഫ്ഗാനിസ്ഥാനില് താലിബാന് അധികാരം ഏറ്റെടുത്തതിനുശേഷം 70,700 പേരെ കാബൂള് വിമാനത്താവളംവഴി ഒഴിപ്പിച്ചിട്ടുണ്ടെന്നും ബൈഡന് വ്യക്താക്കി.
ചൊവ്വാഴ്ചയ്ക്കകം എല്ലാ യുഎസ് പൗരന്മാരെയും ഒഴിപ്പിക്കാമെന്ന് ഉറപ്പുണ്ടെന്നാണ് യുഎസ് വക്താവ് ജോണ് കിര്ബിയും വ്യക്തമാക്കുന്നത്. രക്ഷാദൗത്യം 31ന് അവസാനിക്കുമെന്ന് ബ്രിട്ടനും അറിയിച്ചു. മുപ്പത്തൊന്നോടെ ദൗത്യം അവസാനിപ്പിക്കാനാകില്ലെന്നായിരുന്നു മുന്നിലപാട്.