ന്യൂഡൽഹി
കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള സമരം ഒമ്പതുമാസം പിന്നിടുന്നതിന്റെ ഭാഗമായി സിൻഘു അതിർത്തിയിൽ വ്യാഴവും വെള്ളിയുമായി കർഷകരുടെ ദേശീയ കൺവൻഷൻ ചേരും. വിവിധ കർഷക സംഘടനകളെ പ്രതിനിധാനംചെയ്ത് 1500 പേർ കൺവൻഷനിൽ പങ്കാളികളാകുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
ആദ്യ ദിവസം മൂന്ന് സെഷനും രണ്ടാം ദിവസം രണ്ട് സെഷനുമുണ്ടാകും. വ്യാവസായിക– -കർഷക തൊഴിലാളികൾ, ദരിദ്ര ഗ്രാമീണർ, ആദിവാസികൾ തുടങ്ങിയവരുടെ പ്രശ്നങ്ങളും ചർച്ചചെയ്യും. വിവിധ വർഗ–- ബഹുജന സംഘടനാ പ്രതിനിധികളും പങ്കെടുക്കും.