മനാമ > ഇന്ത്യ അടക്കമുള്ള രാജ്യക്കാർക്ക് നേരിട്ട് പ്രവേശിക്കാൻ ഏർപ്പെടുത്തിയ വിലക്ക് സൗദി നീക്കുന്നു. സൗദിയിൽ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച റീ എൻട്രിയിൽ പോയ യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാമെന്നറിയിച് സൗദി വിദേശകാര്യ മന്ത്രാലയം രാജ്യത്തെ വിദേശ നയതന്ത്ര കാര്യാലയങ്ങൾക്ക് സർക്കുലർ നൽകി. ഇക്കാര്യം സൗദിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
പുതിയ തീരുമാനമനുസരിച്ച് 14 ദിവസം വിളക്കില്ലാത്ത രാജ്യത്തു ഇവർ കഴിയണ്ടതില്ല. സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി പ്രതിരോതാശേഷി കൈവരിച്ചവരായിരിക്കണം. ഇവർക്കു സൗദിയിൽ സാധുവായ ഇകാമ ഉണ്ടായിരിക്കണം.
സൗദിയിൽ നിന്ന്ര രണ്ടു ഡോസ് വാക്സിൻ എടുത്തു ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ അവധിക്ക് പോയി തിരിച്ചു വരുന് താമസരേഖയുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. എന്നാൽ തീരുമാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നു വ്യക്തമാക്കിയിട്ടില്ല. കോവിഡ് പ്രോട്ടോക്കോളുകൾ പാലിചായിരിക്കും പ്രവേശനം.
ഇതിനോടകം സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിൽ അവധിക് പോയ പതിനായിരക്കണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാണ്. സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിനെടുത്തവർക്കും നാട്ടിൽ നിന്നും വാക്സിൻ എടുത്തവർക്കും പുതിയ തീരുമാനം ബാധകമാവില്ല. ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, ഈജിപ്ത്, ബ്രസീൽ, അർജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, തുർക്കി, ലബനാൻ, എത്യോപ്യ എന്നീ 13 രാജ്യക്കാർക്കാണ് നിലവിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുള്ളത്.
കോവിഡ് വ്യാപനത്തെ തിടർന്നു ഈ വര്ഷം ഫെബ്രുവരിയിലാണ് ഇന്ത്യയടക്കം 20 രാജ്യങ്ങളെ സൗദി ചുവപ്പ് പട്ടികയില് ഉള്പ്പെടുത്തിയതു. പിന്നീട് അമേരിക്ക, ബ്രിട്ടന്, യുഎഇ തുടങ്ങിയ 11 രാജ്യങ്ങളെ പട്ടികയില് നിന്ന് ഒഴിവാക്കി. എന്നാൽ യുഎഇ അടക്കാം ചില രാജ്യങ്ങളിൽ നിന്നും നേരിട്ട് വരനായില്ല.