കാബൂള്‍ > അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉക്രെയ്ന്റെ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. പൗരന്മാരെ ഒഴിപ്പിക്കാനെത്തിയ തങ്ങളുടെ വിമാനം തട്ടിയെടുത്ത്, ഇറാനിലേക്ക് പറന്നതായി ഉക്രെയ്ന് വിദേശകാര്യ മന്ത്രി യേവ്ജെനി യാനിന് അറിയിച്ചു. സംഭവത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
അതേസമയം വിമാനം റാഞ്ചിയെന്ന വാര്‍ത്തകള്‍ ഇറാന് നിഷേധിച്ചു. മശാദ് വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ച വിമാനം കീവിലേക്കു പറന്നതായി ഇറേനിയന്‍ വ്യോമയാന അധികൃതര്‍ പറഞ്ഞു.