ചണ്ഡീഗഡ് > പഞ്ചാബിലെ കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം മൂര്‍ച്ഛിക്കുന്നതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ എതിര്‍ക്കുന്ന എംഎല്‍എമാര്‍ പ്രത്യേക യോഗം ചേര്‍ന്നു. നാല് മന്ത്രിമാര്‍ ഉള്‍പ്പടെ 32 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യസഭാ എംപി പ്രതാപ് സിങ് ബാജ്വയുടെ വസതയിലിയിലായിരുന്നു യോഗം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് അമരീന്ദറിനെ മാറ്റണെന്നാണ് എംഎല്‍എമാരുടെ ആവശ്യം.