ന്യൂഡൽഹി > താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഴെിപ്പിക്കുന്നത് പുരോഗമിക്കുന്നു. “ഓപ്പറേഷൻ ദേവീ ശക്തി’ എന്നാണ് രക്ഷാ ദൗത്യത്തിന് ഇന്ത്യ നൽകിയിരിക്കുന്ന പേര്.
താജിക്കിസ്ഥാനിൽനിന്ന് 78 പേരുമായുള്ള വിമാനം ഇന്ന് ഡൽഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്റ്റയും സംഘത്തിലുണ്ട്. ഇന്നലെയാണ് കാബൂളിൽ നിന്ന് അമേരിക്കൻ വിമാനത്തിൽ തെരേസയടക്കമുള്ള 8 സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങൾ താജിക്കിസ്ഥാനിൽ എത്തിയത്.
ഇവരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരിയും വി മുരളീധരനും ചേർന്ന് സ്വീകരിച്ചു. വിമാനത്തിൽ 22 പേർ സിഖുകാരാണ്. വിമാനത്തിലെത്തിച്ച ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകർപ്പുകൾ മന്ത്രിമാർ ഏറ്റുവാങ്ങി.