ശ്രീനഗർ
ജമ്മു കശ്മീരിൽ മുഹറം ആഘോഷത്തിന്റെ ഭാഗമായി ഷിയ മുസ്ലീങ്ങൾ നടത്തിയ ഘോഷയാത്രയ്ക്കുനേരെ പൊലീസ് അതിക്രമം. ജഹാംഗീർ ചൗക്കിൽ ഘോഷയാത്രതടഞ്ഞ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തു. തുടർന്ന്, നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഘോഷയാത്ര നടത്താനുള്ള ശ്രമങ്ങളും പൊലീസ് തടഞ്ഞു. ഘോഷയാത്ര റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പൊലീസ് മർദിച്ചു. അബി ഗുസാർ, ലാൽ ചൗക്ക്, ദാൽഗേറ്റ് പ്രദേശങ്ങളിലൂടെ നടന്നിരുന്ന ഘോഷയാത്ര ഭീകരാക്രമണങ്ങൾ സജീവമായ 1990 മുതൽ നിരോധിച്ചിരുന്നു.