കൊൽക്കത്ത
ഉറ്റവരെക്കുറിച്ചുള്ള ആവലാതികളുമായി ഇന്ത്യയിലുള്ള നിരവധി അഫ്ഗാൻ സ്വദേശികളുടെ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ‘അതിർത്തി ഗാന്ധി’ ഖാൻ അബുദുൾ ഗഫാർ ഖാന്റെ ചെറുമകൾ യാസ്മിൻ നിഗാർ ഖാൻ പറഞ്ഞു. ബംഗാളിൽ ആയിരത്തോളവും രാജ്യത്ത് ലക്ഷക്കണക്കിനും പഷ്തൂൺ വിഭാഗക്കാർ താമസിക്കുന്നുണ്ട്. അഫ്ഗാനിലുള്ള ബന്ധുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര വിദേശമന്ത്രാലയത്തോട് അഭ്യർഥിക്കണം എന്നാവശ്യപ്പെട്ടാണ് സന്ദേശങ്ങൾ. ഫോൺ ബന്ധം പലയിടത്തും നിലച്ചതോടെ ബന്ധുക്കളുടെ വിവരമറിയാതെ പലരും പരിഭ്രാന്തരാണ്. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അഖിലേന്ത്യാ പഷ്തൂൺ ജിർഗ––ഇ-–-ഹിന്ദിന്റെ പ്രസിഡന്റായ യാസ്മിൻ നിഗാർ ഖാൻ പറഞ്ഞു.