പുതിയ ഗെയിമിങ് ലാപ്ടോപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കംപ്യൂട്ടർ നിർമാതാക്കളായ ഏസർ. ഉയർന്ന ഹാർഡ് വെയർ ഫീച്ചറുകളോടുകൂടിയ പ്രെഡേറ്റർ ഹെലിയോസ് 300 ലാപ്ടോപ്പാണ് പുറത്തിറക്കിയത്.
പതിനൊന്നാം തലമുറ ഇന്റൽ കോർ എച്ച് സീരീസ് 4.6 ഗിഗാഹെർട്സ് വരെയുള്ള 8 കോർസ് 16 ത്രെഡ് പ്രൊസസറുകൾ, എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3070 ജിപിയു എന്നിവയാണ് പ്രഡേറ്റർ ഹെലിയോ 300 ലാപ്ടോപ്പിന് ശക്തിപകരുന്നത്.
എഫ്എച്ച്ഡി ഐപിഎസ് 360 ഹെർട്സ് ഡിസ്പ്ലേ, ക്യൂഎച്ച്ഡി ഐപിഎസ് 165 ഹെർട്സ് എന്നിങ്ങനെ രണ്ട് ഡിസ്പ്ലേ വേരിയന്റുകളുണ്ട്. തണ്ടർബോൾട് 4 പോർട്ട്, ഹൈസ്പീഡ് ബൂസ്റ്റ്, ആകെ 1ടിബി ശേഷിയുള്ള പിസിഐഇ ഫോർത്ത് ജെനറേഷൻ എസ്എസ്ഡി എന്നിവ ലാപ്ടോപ്പിന് അസാധാരണമായ പ്രവർത്തനശേഷി നൽകുന്നു.
ഉന്നത നിലവാരമുള്ള ഗെയിമുകൾ പ്രവർത്തിപ്പിക്കാനും സ്ട്രീം ചെയ്‌യാനും വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണിത്. 129999 രൂപയാണ് ഇതിന് വില ആരംഭിക്കുന്നത്.