ന്യൂഡൽഹി> വീടിന് മുന്നിൽ നാലുവയസ്സുകാരൻ മൂത്രമൊഴിച്ചതിന് കുട്ടിയുടെ അമ്മയെ അയൽക്കാരൻ കൊലപ്പെടുത്തി. ഡൽഹിയിലെ രോഹിണി മേഖലയിൽ ബുധനാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്. പിടിയിലായ പ്രതി പ്രായപൂർത്തിയാകാത്തയാളാണ്.
അമൻ വിഹാറിൽ വ്യാപാരസ്ഥാപനം നടത്തുന്ന സവിത റാണ (33)യാണ് കൊല്ലപ്പെട്ടത്. കുറച്ചുദിവസം മുമ്പാണ് പ്രതിയുടെ വീടിന് മുന്നിൽ കുട്ടി മൂത്രമൊഴിച്ചത്. ഇതിന്റെ പേരിൽ ഇയാൾ യുവതിയുമായി വഴക്കിട്ടിരുന്നു. സമീപവാസികൾ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തർക്കം തുടർന്നു.
ബുധനാഴ്ച രാത്രി പത്തോടെ യുവതിയുടെ കടയിലെത്തിയ യുവാവ് റേസർ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.















