ന്യൂഡൽഹി> ഇപിഎഫ് കേസ് 17നു പരിഗണിക്കാൻ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻബെഞ്ച് മാറ്റി. അന്ന് ആദ്യത്തെ കേസായി എടുക്കും.
കൂടുതൽ ഇപിഎഫ് വിഹിതം അടയ്ക്കുന്നവർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒയുടെ അപ്പീലിന്മേലാണ് കേസ്. ഹൈക്കോടതി വിധി പെൻഷൻ പദ്ധതിയെ അപകടത്തിലാക്കുമെന്നും പ്രതിദിന വാദം കേട്ട് കേസ് ഉടൻ തീർപ്പാക്കണമെന്നും ഇപിഎഫ്ഒ കഴിഞ്ഞദിവസം അപേക്ഷ നൽകി.