കൊച്ചി
റിസർവ് ബാങ്ക് (ആർബിഐ) വൻതോതിൽ സ്വർണം വാങ്ങിയതോടെ ഈവർഷം സ്വർണനിക്ഷേപം 700 ടൺ കടന്നു. ആദ്യമായാണ് സ്വർണശേഖരം 700 ടൺ കടക്കുന്നത്. വിദേശനാണ്യ കരുതൽശേഖരം വർധിപ്പിക്കുന്നതിനായി നടപ്പുവർഷത്തിന്റെ ആദ്യപകുതിയിൽ 29 ടൺ സ്വർണമാണ് ആർബിഐ വാങ്ങിയത്.
അർധവാർഷിക അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയർന്ന തോതാണിത്. ജൂൺ 30ലെ കണക്കുപ്രകാരം ആർബിഐയുടെ കൈവശം 705.6 ടൺ സ്വർണമാണുള്ളത്. 2020 സാമ്പത്തികവർഷത്തിൽ ഇത് 653.01 ടണ്ണായിരുന്നു.