കൊച്ചി
വിനോദസഞ്ചാരമേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ക്രൂസ് ടൂറിസം പുനരാരംഭിക്കാൻ ഒരുങ്ങി മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി കോർഡിലിയ ക്രൂയിസസ്. സെപ്തംബർമുതൽ കൊച്ചി, ഗോവ, ലക്ഷദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് വിനോദസഞ്ചാരം നടത്തുന്നത്. ജൂണിൽ നടത്താനിരുന്ന ആദ്യയാത്ര കോവിഡ് രണ്ടാംതരംഗംമൂലം ഉപേക്ഷിച്ചു. യാത്രകളിൽ സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകുമെന്നും മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിന് പ്രത്യേക ആരോഗ്യസംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ചെക്ക് ഇൻ, ബോർഡിങ് എന്നിവ പൂർണമായും സമ്പർക്കരഹിതമായിരിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് https://www.cordeliacruises.com സന്ദർശിക്കുക.