ന്യൂഡൽഹി
ജാത്യാധിക്ഷേപം നടത്തുകയും വ്യാജ രേഖകളുപയോഗിച്ച് ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്ത പ്രിൻസിപ്പലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ദളിത് വനിത കോടതിയെ സമീപിച്ചു.
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി ചാരു അഗർവാൾ പൊലീസിനോട് നിർദേശിച്ചു. കോളേജ് പ്രിൻസിപ്പലും നാല് പ്രൊഫസർമാരും ഗൂഢാലോചന നടത്തി. പ്രിൻസിപ്പൽ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും വിവേചനം കാട്ടുകയും ചെയ്തു. എസ്സി– -എസ്ടിക്കാർക്കെതിരായ അതിക്രമ നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മൗറിസ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പരിഗണിച്ചില്ലെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.