അംബാല
ഹരിയാനയിലെ അംബാലയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 10 വർഷം തടവ്. അഡീഷണൽ സെഷൻസ് ജഡ്ജി ആരതി സിങ്ങാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ ഉറങ്ങുന്ന സമയത്ത് മുറിയിലെത്തിയ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ 2018ലാണ് സാഹ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം പുറത്തുപറഞ്ഞാൽ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ പലതവണ പീഡനത്തിന് ഇരയായിട്ടും പെൺകുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല.