ചെന്നൈ> സങ്കുചിത മനോഭാവമുള്ളവരായി മാറുവാനോ ആരെയും വേദനിപ്പിക്കുവാനോ ഒരു മതവും ആവശ്യപ്പെടുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സര്ക്കാരിന്റെ ഹിന്ദു റിലീജിയന് ആൻഡ് ചാരിറ്റബിള് എന്ഡോവ്മെന്റ് വകുപ്പിന്റെ ഉപദേശകസമിതിയുടെ അധ്യക്ഷനാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് സര്പ്പിച്ച പൊതുതാല്പ്പര്യ ഹര്ജി തള്ളിയാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ബാനര്ജി, ജസ്റ്റിസ് പി ഡി ഔഡ്കേശവലു എന്നിവരുടെ ബഞ്ചിന്റെ നിരീക്ഷണം.
ഹിന്ദു വിശ്വാസപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത സ്റ്റാലിന് അധ്യക്ഷ പദവിയിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്ജി. ഇത്തരം ഹര്ജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.