മുംബൈ> ബോളിവുഡ് നടൻ അനുപം ശ്യാം (63) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നാലു ദിവസം മുൻപ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാൽ ശർമയാണ് മരണവിവരം അറിയിച്ചത്. ‘മൻ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്.