തിരുവനന്തപുരം > നടി ശരണ്യ ശശി അന്തരിച്ചു. ദീർഘനാളായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡും ന്യുമോണിയയും ബാധിച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജൂൺ 10ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അർബുദത്തിനെതിയുള്ള പോരട്ടത്തിൽ മാതൃകയായിരുന്നു ശരണ്യ.
നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നിട്ടും അത്മവിശ്വാസം കരുത്താക്കി സോഷ്യൽ മീഡിയയിലടക്കം സജീവമായിരുന്നു. 2012 ലാണ് തലച്ചോറിലെ അർബുദം കണ്ടെത്തുന്നത്. ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.