കോവിഡ് -19 ന്റെ 11 പുതിയ കേസുകൾ മെൽബൺ നഗരഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും
“പ്രാദേശിക വിക്ടോറിയയ്ക്ക് ഇതൊരു നല്ല വാർത്തയാണ്,” മിസ്റ്റർ ആൻഡ്രൂസ് പറഞ്ഞു.
റീജിയണൽ വിക്ടോറിയയിൽ കേസുകളൊന്നും രേഖപ്പെടുത്താത്തതിനാൽ , പ്രാദേശിക വിക്ടോറിയയിലുള്ളവർ ലോക്ക്ഡൗണിൽ നിന്ന് പുറത്തുപോകുന്നത് സുരക്ഷിതമാണെന്ന് താൻ നിർണ്ണയിച്ചതായി പ്രൊഫസർ സട്ടൺ പറഞ്ഞു.
- വീടുകളിൽ സ്വകാര്യ ഒത്തുചേരലുകൾ നിരോധിച്ചിരിക്കുന്നു, എന്നാൽ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് 10 പേർ വരെ നടത്താം.
- റെസ്റ്റോറന്റുകൾ , ഹോട്ടലുകൾ, ക്ലബുകൾ ഇത്യാദി അതിഥി സത്കാര ബിസിനസുകളും, റീട്ടെയിൽ സ്‌ഥാപനങ്ങളും തുറക്കാനും, കമ്മ്യൂണിറ്റി സ്പോർട്സ് പുനരാരംഭിക്കാനും കഴിയും.
- വീടിനകത്തും, പുറത്തും മാസ്കുകൾ ഇപ്പോഴും നിർബന്ധമാണ്.
- ഒരു വേദിയിൽ 50 പേർക്ക് വരെ വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കും മുന്നോട്ട് പോകാം.
എന്നിരുന്നാലും, പ്രാദേശിക വിക്ടോറിയക്കാർക്ക് അനുവദനീയമായ ഒരു കാരണത്താൽ മാത്രമേ മെൽബണിലേക്ക് പോകാൻ കഴിയൂ, അവിടെ അവർ മെൽബൺ ലോക്ക്ഡൗൺ പിന്തുടരണം.
ആൻഡ്രൂസ് മെൽബൻ മെട്രോപോളിറ്റണിലുള്ളവരോട് , ലോക്ക് ഡൗൺ ഇല്ലാത്ത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും, നിയമം ലംഘിച്ചാൽ 5452 ഡോളർ പിഴ ഈടാക്കിയേക്കുമെന്നും ഓർമിപ്പിച്ചു. “പിഴകളുണ്ട്,” അദ്ദേഹം പറഞ്ഞു. “ദയവായി മെൽബണിൽ നിന്ന് പ്രാദേശിക വിക്ടോറിയയിലേക്ക് യാത്ര ചെയ്യരുത്.”
നിയമാനുസൃതമായ കാരണങ്ങളില്ലാതെ പ്രദേശങ്ങളിലേക്ക് പോകുന്ന നിയമലംഘകരെ പിടികൂടാൻ പോലീസ് റോവിംഗ് പട്രോളിംഗ് നടത്തുമെന്ന് കമാൻഡർ ഡെബ് റോബർട്ട്സൺ പറഞ്ഞു. “ഞങ്ങൾ പ്രധാന റോഡുകളിലായിരിക്കും ഉണ്ടായിരിക്കുക, ചെക്കിങ് നടക്കുമ്പോൾ സമീപസ്‌ഥ റോഡുകളും ഞങ്ങൾ നിരീക്ഷണ വിധേയമാക്കും . നിങ്ങൾക്കുള്ള ആശ്ചര്യത്തിന്റെ ഘടകവുമായി ഞങ്ങൾ അവിടെയുണ്ടാകും. അവർ പറഞ്ഞു .
വിക്ടോറിയയ്ക്ക് പകരം ന്യൂ സൗത്ത് വെയിൽസിൽ നിന്ന് അതിർത്തി സംരക്ഷിക്കണമെന്ന് പ്രീമിയർ പറഞ്ഞു. “സിഡ്നിക്കു ചുറ്റും ഉരുക്കിന്റെ ഒരു വളയം ഉണ്ടായിരിക്കണം,” മിസ്റ്റർ ആൻഡ്രൂസ് പറഞ്ഞു.
നിയമാനുസൃതവും, അനുവദനീയവുമായ കാരണമുണ്ടെങ്കിൽ മാത്രമേ മെൽബർണിയക്കാർക്ക് പ്രാദേശിക വിക്ടോറിയയിലേക്ക് പോകാൻ കഴിയൂ.
മെൽബണിലെ ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആൻഡ്രൂസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 8 മണിക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് തീരുമാനിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.
“അടുത്ത ആഴ്ച എങ്ങനെയായിരിക്കുമെന്ന് ആളുകൾക്ക് വ്യക്തത നൽകാൻ കഴിയുമ്പോൾ, ഞങ്ങൾ തീർച്ചയായും ചെയ്യും.”