ന്യൂഡൽഹി
ഐടി പാർലമെന്ററി സമിതി പെഗാസസ് ചാരവൃത്തി ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ അംഗങ്ങളായ ബിജെപി എംപിമാര് യോഗം തടസ്സപ്പെടുത്തിയെന്ന് സമിതി അധ്യക്ഷൻ ശശി തരൂർ പറഞ്ഞു. ജൂലൈ 28ലെ യോഗത്തിൽ പങ്കെടുത്ത 10 എംപിമാർ ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ തയ്യാറായില്ല, ഇതോടെ ക്വോറം തികയാതെ യോഗം പിരിഞ്ഞു.
സമിതിക്ക് മുമ്പാകെ ഹാജരാകാന് സാധിക്കില്ലെന്ന് മൂന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ യോഗത്തിനു തൊട്ടുമുമ്പ് ഇ–-മെയിൽ അയച്ചു. അവർക്ക് ലഭിച്ച നിർദേശപ്രകാരമാകാം ഇങ്ങനെ പെരുമാറിയത്. ഇവര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകി. ദേശീയ, രാജ്യാന്തര പ്രാധാന്യമുള്ള ചോദ്യങ്ങളിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണ്. ചർച്ചയ്ക്ക് തയ്യാറാകാത്തത് പാർലമെന്റിനെ അവഹേളിക്കലാണെന്നും തരൂർ പറഞ്ഞു.