
‘നേട്ടവും കോട്ടവും’ എന്ന പേരിലുള്ള കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിത പുറത്തുവന്നതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന രീതിയിൽ ചർച്ചകൾ ആരംഭിക്കുകയായിരുന്നു.
Also Read :
പാർട്ടിയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള സുധാകരന്‍റെ പരോക്ഷ മറുപടിയാണിതെന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്.
Also Read :
ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളൊക്കെയാണ് നടത്തിയത്. ആകാംക്ഷഭരിതരായ നവാഗതർ ഇനി ഈ വഴി നടക്കട്ടെ. തുടങ്ങിയ വാക്കുകളാണ് ജി സുധാകരന്‍റെ കവിതയിലുള്ളത്.















