ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ഓണം വരെ ഉണ്ടാകില്ല. ഒരു ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ എങ്കിലും സ്വീകരിച്ചവർക്കാകും ഇളവുകളുടെ കൂടുതൽ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുക. സംസ്ഥാനത്തെ മാളുകൾ ബുധനാഴ്ച മുതലും ബീച്ചുകൾ തിങ്കളാഴ്ച മുതലും തുറക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഏഴ് മണി മുതൽ രാത്രി 9വരെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.
മാളുകൾ തുറക്കുമെങ്കിലും സാമൂഹിക അകലം നിർബന്ധമാണ്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശിക്കാം. ബീച്ചുകളിൽ എത്തുന്നവർ കൊവിഡ് നിർദേശങ്ങൾ കർശനമായി പാലിക്കണം. വാക്സിൻ സ്വീകരിച്ചവർക്ക് ഹോട്ടലുകളിൽ താമസിക്കാൻ കഴിയും. സാധാരണ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി വൈകാതെ നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വ്യാപാരികളുടെ ആവശ്യങ്ങൾ മുൻ നിർത്തി ഇക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകും.
ഓഗസ്റ്റ് ഒമ്പതു മുതൽ 31വരെ വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്കും എൽപി, യുപി സ്കൂൾ അധ്യാപകർക്കുമുള്ള വാക്സിനേഷൻ പൂർത്തീകരിക്കുക യജ്ഞത്തിന്റെ ലക്ഷ്യമാണ്. സംസ്ഥാന സർക്കാരിനു ലഭിക്കുന്ന വാക്സിനു പുറമേ സ്വകാര്യ മേഖലയ്ക്ക് വാക്സിൻ ലഭ്യമാക്കേണ്ടതുണ്ട്. അതിനായി ഇരുപത് ലക്ഷം ഡോസ് വാക്സിൻ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.