ചെന്നൈ > ജനകോടികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിനായി അത്ലറ്റിക്സിലെ ആദ്യ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിങ്സ്. താരത്തോടുള്ള ആദരസൂചകമായി ടീമിൽ 8758 എന്ന പ്രത്യേക നമ്പർ ജേഴ്സിയും അവതരിപ്പിക്കും. ടോക്യോയിൽ നീരജ് കീഴടക്കിയ ദൂരമാണ് 87.58 മീറ്റർ.
നീരജിന്റെ നേട്ടത്തിൽ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം. ഈ നേട്ടം ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനവും സ്വന്തം കഴിവിൽ വിശ്വാസവും നൽകുമെന്ന് സിഎസ്കെ വ്യക്താവ് പറഞ്ഞു. നേരത്തെ ഹരിയാന സർക്കാർ നീരജിന് 6 കോടി രൂപയും ഓൺലൈൻ പഠന ആപ്പായ ബൈജൂസ് 2 കോടി രൂപയും പാതിതോഷികം പ്രഖ്യാപിച്ചിരുന്നു. എല്ലാ മെഡൽ ജേതാക്കൾക്കും ബിസിസിഐയും പാരിതോഷികം നൽകും.