ദുബായ്: ഐ.പി.എല്ലില്‍ ഇനി വിദേശ താരങ്ങളോ അവരുടെ കുടുംബാംഗങ്ങളോ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. എന്നാല്‍ ബയോ ബബിള്‍ ലംഘിച്ചാല്‍ ടീമുകള്‍ക്കും, താരങ്ങള്‍ക്കും ശിക്ഷയുണ്ടാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ച ടൂര്‍ണമെന്റ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ബി.സി.സി.ഐ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്.
യു.എ.യില്‍ സെപ്തംബര്‍ 19 മുതലാണ് ഐ.പി.എല്‍ പുനരാരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് തുടങ്ങി ലോകത്തിന്റെ വിവിധ കോണിലുള്ള താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണ്.
“യു.എ.ഇലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമാണ് ടീം നിശ്ചയിച്ചിട്ടുള്ള നഗരത്തിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ഒപ്പം സ്വയം ക്വാറന്റൈനില്‍ കഴിയണം. ആരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല,” പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നു.
ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന താരങ്ങള്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ബയോ ബബിളിന്റെ പുറത്ത് കടക്കാന്‍ പാടുള്ളു. പ്രത്യേക സന്ദര്‍ശനത്തിനായി ബി.സി.സി.ഐയുടെ ആരോഗ്യ വിഭാഗത്തിന്റെ അനുമതിയും വേണം.
ബയോ ബബിളിന്റെ പുറത്ത് പോയവര്‍ക്ക് തിരികെ പ്രവേശിക്കണമെങ്കില്‍ ആറ് ദിവസം ക്വാറന്റൈനില്‍ കഴിയണം. മൂന്ന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കണം പരിശോധന നടത്തേണ്ടത്. ആശുപത്ര ആവശ്യങ്ങള്‍ക്ക് പോകേണ്ടവര്‍ ബയോ ബബിളിന്റെ പുറത്തുള്ളവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല.
Also Read: രണ്ട് വര്‍ഷത്തെ ഇടവേള ടീമിനായി എന്തും ചെയ്യാന്‍ തയാറാക്കി: മാനസികാവസ്ഥയെക്കുറിച്ച് രാഹുല്‍
The post IPL 2021: വിദേശ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ ഇല്ല; ബയോ ബബിള്‍ ലംഘിച്ചാല്‍ ശിക്ഷ appeared first on Indian Express Malayalam.