ടോക്കിയോ: ഒരോറ്റയേറില്‍ ലോക അത്ലറ്റിക്സില്‍ ഇന്ത്യയ്ക്കും ഒരു ഇടം നേടിക്കൊടുത്തു നീരജ് ചോപ്ര എന്ന 23 കാരന്‍. ഇന്ത്യയിലെ 130 കോടിയിലധികം വരുന്ന ജനങ്ങള്‍ അയാളെ ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. മലയാളി താരവും, ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ പി.ആര്‍ ശ്രീജേഷ് അത് ചെയ്തു.
ഈ ചിരിയില്‍ എല്ലാമുണ്ട് എന്ന ക്യാപ്ഷനോടേയാണ് നീരജിനൊപ്പമുള്ള ചിത്രം ശ്രീജേഷ് ട്വിറ്ററില്‍ പങ്കു വച്ചത്. ഇരുവരുടേയും മുഖത്തെ ചിരി നേടിയ മെഡല്‍ അവര്‍ക്കെന്തായിരുന്നു എന്ന് പ്രകടമാക്കുന്നു. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ പുതിയ മുഖം എന്നായിരുന്നു ശ്രീജേഷ് നീരജിനെ വിശേഷിപ്പിച്ചത്.
ഒളിംപിക്സില്‍ പി.ടി, ഉഷ, അഞ്ജു ബോബി ജോര്‍ജ്, മില്‍ഖ സിങ് എന്നിവര്‍ക്ക് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നഷ്ടമായ സ്വപ്നമായിരുന്നു നീരജ് ടോക്കിയോയില്‍ സാക്ഷാത്കരിച്ചത്. ഫൈനലില്‍ 87.58 മീറ്ററാണ് നീരജ് ജാവലിന്‍ എറിഞ്ഞത്, സ്ഥിരതയോടെ 90 മീറ്ററിന് മുകളില്‍ എറിയുന്ന ജോനാഥന്‍ വെറ്ററിന് പോലും ടോക്കിയോയിലെ സമ്മര്‍ദം അതിജീവിക്കാനായിരുന്നില്ല.
ആദ്യ ശ്രമത്തില്‍ തന്നെ 87 മീറ്റര്‍ താണ്ടി നീരജ്. പിന്നീട് ലഭിച്ച ആറ് ശ്രമങ്ങളില്‍ 11 താരങ്ങള്‍ക്കും ആ സുവര്‍ണ ദൂരത്തെ മറികടക്കാനായില്ല. കാത്തിരുന്നത് ആദ്യ മെഡലിനായിരുന്നു, അത് പത്തരമാറ്റോടെ നീരജ് നേടി.
41 വര്‍ഷം നീണ്ട മറ്റൊരു കാത്തിരിപ്പിനായിരുന്നു ശ്രീജേഷും കൂട്ടരും അവസാനം കുറിച്ചത്. എട്ട് തവണ സ്വര്‍ണം നേടിയ ഹോക്കിയില്‍ നാല് പതിറ്റാണ്ട് നീണ്ടു നിന്ന മെഡല്‍ ദാരിദ്ര്യത്തിന് ടോക്കിയോയില്‍ സമാപനം. സ്വര്‍ണശോഭയുള്ള വെങ്കലവുമായി ഹോക്കി ടീമും പോരാട്ട വീര്യത്തിന്റെ മറ്റൊരു ഉദാഹരണമായി.
The post ‘ആ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്ത് പിടിച്ച് ശ്രീജേഷ് appeared first on Indian Express Malayalam.