ടോക്യോ > ഒളിമ്പിക്സ് പുരുഷന്മാരുടെ ഫുട്ബോളില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി ബ്രസീല്‍. ആവേശം നിറഞ്ഞ ഫൈനലില്‍ സ്പെയിനിനെ 2-1 തോല്പിച്ചാണ് തുടര്‍ച്ചയായ രണ്ടാം തവണയും ബ്രസീല്‍ സ്വര്‍ണം നേടുന്നത്.
നിശ്ചിതസമയത്ത് ഇരുടീമുകളും (1-1) സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. മാല്കോമാണ് എക്സ്ട്രാ ടൈമില്‍ ബ്രസീലിനായി വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ മത്തേയൂസ് കുന്യയിലൂടെ ബ്രസീലാണ് ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ നായകന് മിക്കേല്‍ യൊര്സബാലയിലൂടെ സ്പെയിനും തിരിച്ചടിച്ചു.
എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ 108-ാം മിനിറ്റില്‍ മാല്‍കോം ബ്രസീലിനായി വലചലിപ്പിച്ച് വിജയമുറപ്പിക്കുകയായിരുന്നു.